KERALANEWSTop News

ഉന്നതരുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ജയിലില്‍ ചിലര്‍ വന്നുവെന്ന് സ്വപ്‌ന, അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്, ജീവനു ഭീഷണിയെന്നും സ്വപ്ന കോടതിയില്‍

കൊച്ചി: തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയിലാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ വഴിയാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നേരത്തെ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു സ്വപ്ന. വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷമാണ് ഇത്തരമൊരു കാര്യം കോടതിയില്‍ വ്യകതമാക്കിയത്.

ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് അറിയിച്ച സ്വപ്ന ഉന്നതരുടെ പേരുകള്‍ പറയരുതെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായും അറിയിച്ചു. ഇവര്‍ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു. രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴിയില്‍ വ്യക്തമാകുന്നു എന്നും മുമ്പ് കോടതി പറഞ്ഞിരുന്നു. ഈ രഹസ്യ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകര്‍ പറഞ്ഞത്.

അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്, ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുത്. അങ്ങനെചെയ്താല്‍ ജയിലിനകത്ത് ജീവന്‍ അപകടത്തിലാവും, ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് ഉപദ്രവം നേരിടേണ്ടി വരുമെന്നും കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന പറയുന്നത്. നവംബര്‍ 25ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close