INDIANEWS

ഉന്നാവിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആറ് സംഘത്തെ നിയോഗിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആറ് സംഘത്തെ നിയോഗിച്ചു.പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശ കണ്ടെത്തിയെന്നും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവ് എസ് പി ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. സ്ഥലത്ത് പൊലീസ് നായയെ ഉപയോഗിച്ചും തെരച്ചില്‍ നടത്തും. കൈകള്‍ ബന്ധിച്ചിരുന്നില്ല എന്നാണ് ആശുപത്രിയില്‍ ഉള്ള പെണ്‍കുട്ടി അമ്മ വഴി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നതെന്നും എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുവിന് പുല്ല് പറിയ്ക്കാന്‍ ഉച്ചയോടെ പാടത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close