KERALANEWSTop News

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആവശ്യം: സര്‍വകക്ഷിയോഗം ഇന്ന്

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കുന്ന കാര്യവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് രാവിലെ പത്തിന്. അടുത്ത പൊതു തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേവലം നാല് മാസത്തേക്ക് മാത്രമായി ഈ രണ്ട് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്.ഇത് സംബന്ധിച്ച് പ്രതിപക്ഷവുമായി സമവായത്തില്‍ എത്താനാണ് സര്‍ക്കാര്‍ നീക്കം.
ഉപതെരഞ്ഞെടുപ്പ് മാറ്റുകയും തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്നതുമാണ് യുഡിഎഫ് നിലപാട്. ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ഏക അഭിപ്രായമുണ്ടായാല്‍ അക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ അറിയിക്കും.തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും യോഗം വിളിച്ചിട്ടുണ്ട്.

https://mediamangalam.com/archives/12152

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close