INDIANEWSTrending

ഉപവാസവും വഴിപാടുമായി കഴിഞ്ഞ ട്രംപിന്റെ ഇന്ത്യന്‍ ഭക്തന്‍ അന്തരിച്ചു

ഹൈദരാബാദ്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡില്‍നിന്ന് മുക്തനാവാന്‍ പ്രാര്‍ഥനയും വഴിപാടുമായി കഴിയുകയും ഭക്ഷണം പോലും ഒഴിവാക്കി ഉപവാസമനുഷ്ഠിക്കുകയും ചെയ്ത ഇന്ത്യയിലെ ട്രംപ് ഭക്തന്‍ മരിച്ചു.തെക്കന്‍ തെലങ്കാനയിലെ കോനേയ് ഗ്രാമത്തിലെ കര്‍ഷകനായ ബുസ കൃഷ്ണരാജുവാണ് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലം മരിച്ചത്. തന്റെ ആരാധനാമൂര്‍ത്തിക്ക് കോവിഡ് ബാധിച്ചത് ബുസ കൃഷ്ണനെ മാനസികമായ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.അദ്ദേഹം പല രാത്രികളിലും ഉറങ്ങിയിരുന്നില്ലെന്നും കഴിഞ്ഞ മൂന്നു നാല് ദിവസമായി ട്രംപിനു വേണ്ടി ഉപവാസവും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.ട്രംപിന്റെ കടുത്ത ഭക്തനായ ബുസ കൃഷ്ണ വീടിനടുത്തായി ട്രംപിന്റെ ആറടി ഉയരം വരുന്ന പൂര്‍ണകായ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഈ പ്രതിമക്ക് നിത്യപൂജ നടത്തി പ്രാര്‍ഥിച്ചുവന്നിരുന്നു. വീടിന്റെ ചുവരുകളില്‍ പലയിടത്തായി ട്രംപിന്റെ പേര് എഴുതി വച്ചിട്ടുണ്ട്.നാല് വര്‍ഷം മുമ്പ് ഡോണള്‍ഡ് ട്രംപ് സ്വപ്നത്തില്‍ വന്നതോടെയാണ് ബുസ കൃഷ്ണ ട്രംപിന്റെ കടുത്ത ഭക്തനായതും ആരാധന തുടങ്ങിയതും. തന്റെ ചെറിയ വീട് ട്രംപിനുള്ള ആരാധനാലയമായി മാറ്റുകയായിരുന്നു ഇയാള്‍. ബുസ കൃഷ്ണയുടെ ട്രംപ് ഭക്തിയില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അസ്വസ്ഥരായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close