Election 2021KERALANEWSTrending

ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന മുദ്രവാക്യവുമായ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍; ‘പുതുപ്പള്ളി വിടില്ല’, പ്രവര്‍ത്തര്‍ക്ക് ഉറപ്പ് നല്‍കി ഉമ്മന്‍ചാണ്ടി

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെകാര്യത്തിലും അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിലും ചര്‍ച്ചകളും തര്‍ക്കങ്ങളും ഏറുകയാണ്. ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന് മുദ്രവാക്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍ പ്രതിഷേധിക്കുന്നത്. അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹില്‍ നിന്നും പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയെ അരമണികൂറോളം വീടിന് പുറത്ത് തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചത്. പുതുപ്പള്ളിയില്‍ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കോട്ടയം ഡിസിസി കത്തയച്ചിട്ടുണ്ട്. എന്നാല്‍, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉമ്മന്‍ചാണ്ടി മറുപടി പറയുന്നില്ല. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. പുതുപ്പള്ളി വിട്ടുപോകില്ലന്ന് മാത്രം ചിരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ മറുപടി. നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ നിലവിലെ പട്ടികയില്‍ തന്റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ദേശീയ, സംസ്ഥാനനേതൃത്വങ്ങള്‍ ഇടപെടില്ല. തന്റെ പേര് ആരും നേമത്ത് നിര്‍ദേശിച്ചിട്ടില്ല. പുതുപ്പള്ളിയില്‍ തന്റെ പേര് നിലവിലെ പട്ടികയില്‍ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഉമ്മന്‍ചാണ്ടി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടി, ആദ്യം പോയത് പള്ളിയിലേക്കാണ്. സാധാരണ ഞായറാഴ്ചകളിലാണ് ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ വരാറ്. ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാതെ, ശനിയാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി. പള്ളിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഉമ്മന്‍ചാണ്ടിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീട്ടിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close