KERALANEWSTrending

ഉമ്മന്‍ചാണ്ടി അന്വേഷണത്തെ ഭയക്കുന്നത് എന്തിന്? കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ടതിനെക്കുറിച്ച് അഭിപ്രായവുമായി കാനം രാജേന്ദ്രന്‍ രംഗത്ത് . ഇത് സര്‍ക്കാരിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നും പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് സിബിഐയ്ക്ക് ശിപാര്‍ശ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും കാനം ചോദിച്ചു. സൂര്യന്‍ എല്ലാ ദിവസവും പ്രകാശിക്കാറുണ്ടെന്നും പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലപ്പത്തേക്ക് ഉമ്മന്‍ചാണ്ടി എത്തുന്നതിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. ഉമ്മന്‍ചാണ്ടി നയിച്ച രണ്ട് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.അവസാന മന്ത്രിസഭാ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവലിന്‍ കേസ് സിബിഐക്ക് വിട്ടതെന്നും കാനം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും സിപിഐ സെക്രട്ടറി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close