KERALANEWSTop News

ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ തെറ്റ്; എഐസിസി തീരുമാനിക്കും അധ്യക്ഷനെ

തിരുവനന്തപുരം: തലമുറ മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞ കോണ്‍ഗ്രസില്‍ താന്‍ കെപിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ തെറ്റാണന്ന് ഉമ്മന്‍ചാണ്ടി. എഐസിസിയാണ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കുക. പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി ഡി സതീശന്‍ തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച് തിരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഉമ്മന്‍ചണ്ടി പറഞ്ഞു. യുഡിഎഫ് എല്ലാവരുടെയും സഹകരണത്തോടെ പ്രവര്‍ത്തിക്കും. നേരത്തെ, കെപിസിസി പുനഃസംഘടന തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും തലമുറമാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് കൂടിയാലോചനയ്ക്ക് ശേഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പുതുമുഖം വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റം വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ശക്തമാണ്. കെ സുധാകരനെ അധ്യക്ഷനാക്കണമന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close