
കോട്ടയം:മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വാറന്റീനില്‍ പ്രവേശിച്ചു.ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം എടുത്തത്.നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള എല്ലാ പൊതുപരിപാടികളും ഉപേക്ഷിച്ചു.കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമായി ഇന്ന് കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താനും ഉമ്മന്‍ചാണ്ടി നേരത്തെ തീരുമാനിച്ചിരുന്നു.