KERALANEWSTop News

ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് വരണം, സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കോണ്‍ഗ്രസില്‍ ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നത്. ആവശ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.പാര്‍ട്ടി അദ്ധ്യക്ഷനെ മാറ്റില്ലെന്ന് എ.ഐ.സി.സി. നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടേക്കും.അതേസമയം കെ മുരളീധരനും കെ സുധാകരനും നേതൃസ്ഥാനത്തേക്ക് എത്തുന്നതിനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സുകള്‍ ഉയര്‍ന്നു. കെ മുരളീധരനെ പിന്തുണച്ച് തിരുവനന്തപുരത്തും സുധാകരനു വേണ്ടി മലപ്പുറത്തുമാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.മുരളിയെ കെ പി സി സി പ്രസിഡന്റ് ആക്കണമെന്നാണ് ഫ്‌ലക്‌സിലെ ആവശ്യം. കെ സുധാകരനായി മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലെ റോഡരുകിലാണ് ബോര്‍ഡുകള്‍.കെ സുധാകരനുണ്ടെങ്കില്‍ പേരാടാന്‍ ഞങ്ങളുണ്ടെന്ന് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close