BIZTrending

ഉയരുന്നു പൊന്നു വില, ഗ്രാമിന് 5000 രൂപ, പവന് 40,000 രൂപയും

മുംബൈ: രാജ്യത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5000 രൂപയാണ് വില. പവന് 40,000 രൂപയിലെത്തി. ഈ ജൂലൈ 22 ന് ശേഷമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് ആരംഭിച്ചത്. ഒമ്പത് ദിവസത്തിനുള്ളില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 340 രൂപയും പവന് 2720 രൂപയുമാണ് വര്‍ധിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

Show More

Related Articles

Back to top button
Close