Covid UpdatesINDIANEWS

ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല; 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പ് നൽകി ഡല്‍ഹി സർക്കാർ

ഡല്‍ഹി: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യവുമായി നൽകുമെന്നും ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായുംഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തുടനീളം വാക്‌സിന് ഏകീകൃതമായ വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

രോഗവ്യപാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close