
തിരുവനന്തപുരം:സംസ്ഥാനത്ത് ഉള്ളിവില വര്‍ധിക്കുന്നത് കണക്കിലെടുത്ത് വില നിയന്ത്രണത്തിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്. ഉള്ളി, സവാള, ചെറുപയര്‍, ഉഴുന്ന്, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാനത്തിന്റെ പൊതു വിതരണ വകുപ്പ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്പെടുത്തിയിട്ടുള്ളതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സവാള, ഉള്ളി എന്നിവ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വടക്കേ ഇന്ത്യന്‍ സംസ്ഥാനനങ്ങളിലെ വെള്ളപ്പൊക്ക കെടുതി കേരളത്തിലേക്ക് സവാള, ഉള്ളി എന്നിവ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളി വില 100 രൂപ കടന്ന സാഹചര്യത്തിലാണ് ഉള്ളി വില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നത്.