INDIANEWS

ഉള്ളി മോഷണം രണ്ട് പേര്‍ പിടിയില്‍


പൂനെ: രാജ്യത്ത് സവാള വില കുതിച്ചുയരുന്നതിനിടെ ഉള്ളി മോഷണത്തില്‍ രണ്ട് പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ മൗജെ ദേവ്ജലി ഗ്രാമത്തിലാണ് സംഭവം. 550 കിലോ സവാള മോഷണംപോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു.സഞ്ജയ്, പോപറ്റ് കാലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി 371, 511 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.മഹാരാഷ്ട്രയില്‍ ഉള്ളിവില കുതിക്കുകയാണ്. ഇതിനകം തന്നെ കിലോയ്ക്ക് നൂറ് രൂപയിലധികമാണ് വില. പുനെ സവാള(വെള്ള)യുടെ ഉത്പാദനം കുറഞ്ഞതോടെയാണ് രാജ്യത്ത് ഉള്ളിവില കുതിച്ചയര്‍ന്നത്. മുന്‍കാലങ്ങളിലും പുനെ സവാളയുടെ വില ഉയരുന്ന സമയത്ത് കര്‍ണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാല്‍ വില വര്‍ദ്ധന തടയാനാകുമായിരുന്നു. എന്നാല്‍ അധികമഴയും വെള്ളപ്പൊക്കവും മറ്റുമായി കര്‍ണാടകയിലും ഉള്ളി ക്ഷാമം നേരിട്ടതോടെ വില കുത്തനെ കൂടാന്‍ ഇടയായായി. കൃഷിനാശംമൂലം ഉത്പാദനം കുത്തനെ കുറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close