
എട്ട് തവണ ഒളിമ്പിക് സ്വര്‍ണമെഡല്‍ നേട്ടത്തിനര്‍ഹനായ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തന്റെ 34-ാം ജന്മദിനത്തില് ജമൈക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോള്‍ട്ട് ആഘോഷ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചത്.ബോള്‍ട്ടിനും മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റ നിര താരം റഹീം സ്റ്റെര്‍ലിങ്ങിനും വൈറസ് ബാധിച്ചതായി ജമൈക്കയിലെ നേഷന്‍ വൈഡ് 90എഫ്എം റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് രോഗം സ്ഥിരീകരിച്ച വാര്‍ത്ത ബോള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍, താന്‍ സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറുകയാണെന്ന് ബോള്‍ട്ട് സ്ഥിരീകരിച്ചു, ”എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഞാന്‍ ശനിയാഴ്ച ഒരു പരിശോധന നടത്തിയിരുന്നു. ഞാന്‍ ഉത്തരവാദിത്തത്തോടെ ഇനിയുള്ള ദിവസങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഞാന്‍ ഐസൊലേഷനില്‍ തുടരാനും എന്റെ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കാനും പോകുന്നു. കൂടാതെ, എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല, അതിനാല്‍ ഞാന്‍ സ്വയം പ്രതിരോധിക്കാന്‍ പോകുന്നു, ”അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എന്താണ് പ്രോട്ടോക്കോള്‍ എന്നും സെല്‍ഫ് ക്വാറന്റിംഗ് ചെയ്യുന്നതെങ്ങനെ എന്നും ഞാന്‍ മനസ്സിലാക്കും. സുരക്ഷിതരായിരിക്കാന്‍, ഞാന്‍ സ്വയം നിശ്ചയിച്ചിട്ടുണ്ട് മാത്രമല്ല അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യും. സുരക്ഷിതമായിരിക്കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് 21 ന് ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില് സ്റ്റെര്‍ലിംഗ്, ബെയര്‍ ലെവര്കുസെന് മുന്നേറ്റ നിരക്കാരന് ലിയോണ്‍ ബെയ്ലി, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 11 തവണ ലോക ചാമ്പ്യനായ അദ്ദേഹം 2009 മുതല്‍ 2015 വരെ 100 മീറ്റര്‍, 200 മീറ്റര്‍, 4 x 100 മീറ്റര്‍ റിലേ ഇനങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി.