KERALA

ഋഷിരാജ് സിംഗ് ഉല്‍പ്പെടെയുള്ള ഉന്നതരുടെ പേരില്‍ ഫേസ്ബുക്ക് വഴി പണംതട്ടല്‍

തിരുവനന്തപുരം: ഋഷിരാജ് സിംഗ്, ഐജിമാരായ ജി. ലക്ഷ്മണന്‍, പി. വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ വ്യാപക ശ്രമം. രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഹൈടെക് സെല്ലിന്റെ വിലയിരുത്തല്‍.പുണ്യം പൂങ്കാവനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളുടെയൊക്കെ ചുമതലക്കാരനായ ഐജി പി. വിജയന്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നയാളാണ്. വെരിഫൈഡ് എഫ്ബി അക്കൗണ്ടും ഉണ്ട്. അങ്ങനെയിരിക്കെയാണ് രണ്ട് ദിവസം മുമ്പ് വ്യാജഅക്കൗണ്ട് ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് യൂണിഫോമിലുള്ള ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചറും. പി. വിജയന്റെ മാത്രം അനുഭവമല്ല ഇത്.രണ്ടാഴ്ച മുമ്പ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ പേരിലും ഐജി ലക്ഷ്മണയുടെ പേരിലും ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ വന്നിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം ചിലരോട് പതിനായിരം രൂപ വരെ അടിയന്തരമായി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കള്‍ ഋഷിരാജ് സിംഗിനെയും ജി. ലക്ഷ്മണനെയും വിവരം അറിയിച്ചതോടെയാണ് സംഭവം വ്യക്തമായത്. കാസര്‍കോഡ്, പത്തനംതിട്ട, ഇടുക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്കും വ്യാജ എആ അക്കൗണ് മൂലം ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഹൈടെക് സെല്‍ അഡീഷണല്‍ എസ്പി ഇ എസ് ബിജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടാന്‍ വൈകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close