NEWS

എംആര്‍എഫില്‍ കോവിഡ് വ്യാപനം രൂക്ഷം: വടവാതൂര്‍ സ്വദേശി മരിച്ചു

കോട്ടയം: വടവാതൂര്‍ എംആര്‍എഫ് ടയര്‍ കമ്പനിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി. എന്‍ ചന്ദ്രനാണ് മരിച്ചത്. എം.ആര്‍.എഫ് കമ്പനിയില്‍ നിന്നും രോഗം പിടിപെട്ടവരുടെ പട്ടികയില്‍ മരിക്കുന്ന ആദ്യ ആളാണ് ഇദ്ദേഹം. ആറുദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയിലായിരുന്നു ഇദ്ദേഹം. ശാരീരിക അസ്വാസ്യങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം ക്രമാതീതമായി ഉയര്‍ന്നിട്ടും സമ്പര്‍ക്കത്തിലൂടെ ഒരു മരണമുണ്ടായിട്ടു കൂടിയും കോവിഡ് ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച എംആര്‍എഫ് ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുകയാണ്. രണ്ടായിരത്തിലധികം തൊഴിലാളികളുള്ള ഇവിടെ ഇതിനകം തന്നെ 19 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് മീഡിയാ മംഗളം റിപ്പോര്‍ട്ടും ചെയ്തിരുന്നു. എം ആര്‍ എഫിന്റെ പ്രവര്‍ത്തനം തടയാന്‍ ഇതുവരെ ബന്ധപ്പെടട് അദികാരികള്‍ മുന്നോട്ടു വന്നിട്ടില്ല.

Tags
Show More

Related Articles

Back to top button
Close