KERALANEWS

എംഎം മണിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.എംഎം മണിയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. നേരത്തെ തോമസ് ഐസക്ക്, ഇപി ജയരാജന്‍ വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എംഎം മണിയ്ക്ക് രോഗം സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്ത വന്നിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി ഇപി ജയരാജനെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close