INDIANEWS

എംഎസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി 16 വയസ്സുകാരന്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ 16 വയസ്സുകാരന്‍ അറസ്റ്റില്‍. റാഞ്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയില്‍ നിന്നാണ് പ്രതിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി സന്ദേശം അയച്ചത്.പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗുജറാത്തിലെ നാംന കപായ സ്വദേശിയാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ റാഞ്ചി പൊലീസിനു കൈമാറും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ധോണിയുടെ കുടുംബത്തിനെതിരെ ഭീഷണികളുയര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close