CULTURALMoviesTrending

എംജി എന്ന സംഗീതസപര്യയ്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

എസ് ജാനകിയുടെ ശബ്ദത്തില്‍ അലിഞ്ഞ് ‘ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍’ എന്ന ഗാനം സ്റ്റുഡിയോയില്‍ നിന്ന് ഒഴുകി വരുന്നു. വാദ്യസംഘത്തെ ഉള്‍പ്പെടെ നയിക്കുന്നത് എംജി രാധാകൃഷ്ണന്‍. അതിപ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി വാദ്യകാരനും ആ സംഘത്തിലുണ്ട്. പാട്ട് പൂര്‍ത്തിയാകുന്ന വേളയില്‍ ആ വാദ്യകാരന്‍ അതി മനോഹരമായ ഒരു അധികഭാഗം കൂടിച്ചേര്‍ത്തുവായിച്ചു. അത് പാട്ടിനെ കൂടുതല്‍ സുന്ദരമാക്കിയിരുന്നെങ്കില്‍ക്കൂടിയും എംജി അതിനെ വിമര്‍ശിച്ചു. കാരണം താന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തോട് അത്ര കരുതലും സ്‌നേഹവും അദ്ദേഹം സൂക്ഷിച്ചിരുന്നു എന്നതുതന്നെ.

കുളിരിനുള്ളില്‍ സ്വയമിറങ്ങി ഒരു സംഗീത വസന്തം തീര്‍ത്ത പൈങ്കിളി…ആ സ്വരമുറങ്ങിയ നാവിലെ നാദപ്രവാഹത്തിന് ഇന്ന് 80 തികയുന്നു. പക്ഷെ … സ്വരങ്ങള്‍ക്കിടയിലുള്ള ആര്‍ദ്ര മൗനത്തെപ്പോലും വാചാലമാക്കുന്ന ആ അതുല്യപ്രതിഭ അനന്തവിഹായസ്സിലേക്ക് മറഞ്ഞിട്ടു വര്‍ഷങ്ങളേറെയായി. എന്നാല്‍ ആ നാദധാര ഇന്നും മലയാളഗാനശാഖയെ സംപുഷ്ടമാക്കുന്നു. ഹരിപ്പാടുള്ള കലാകുടുംബത്തില്‍ ജനിച്ച് പാട്ടിന്റെ വഴിയെ നടന്ന് ആ വഴി സഹോദരങ്ങള്‍ക്കും കാട്ടിക്കൊടുന്ന പ്രതിഭ, എംജി രാധാകൃഷ്ണന്‍. ആ പേരു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് ഒരു പിടിഗാനങ്ങളാണ്.

ശാസ്ത്രീയസംഗീതത്തില്‍ ശക്തമായ അടിത്തറയും അതിനോട് അതിയായ അഭിനിവേശവും സൂക്ഷിച്ചിരുന്ന ആ കലാകാരന്‍ തന്റേതുള്‍പ്പെടെയുള്ള സൃഷ്ടികളെ വിമര്‍ശിക്കുമായിരുന്നു. താന്‍ സംഗീതം ചെയ്യുന്ന പാട്ടുകളില്‍ ഉപയോഗിക്കേണ്ട വാദ്യങ്ങള്‍ ഏതെന്നും അത് കൈകാര്യം ചെയ്യാന്‍ കഴിവതും പ്രഗത്ഭരെ എത്തിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.വന്ദേമുകുന്ദ ഹരേ…

ദേവാസുരത്തിലെ വന്ദേ മുകുന്ദഹരേ എന്ന അഷ്ടപദിയെ അത്രമേല്‍ ഭക്തിസാന്ദ്രമാക്കിയപ്പോഴും ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതി’ എന്ന് ചിട്ടപ്പെടുത്തിയപ്പോഴും അതില്‍ ഭക്തിയും പ്രണയവും വിരഹവുമെല്ലാം നിറഞ്ഞിരുന്നു. കേട്ടും പ്രയോഗിച്ചും പഴകാത്ത പല രാഗങ്ങള്‍ പരീക്ഷിക്കാനും അതില്‍ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുമദ്ദേഹത്തിനായിട്ടുണ്ട്. പ്രധാനമായും അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം ഒളിഞ്ഞിരുന്നത് ദൈവീകാനുഭാവത്തോടെ സംഗീതത്തെ ഉപാസിക്കുന്ന ഒരനുഭവമായിരുന്നു. ആഹരി രാഗത്തില്‍ വിരിഞ്ഞ ‘ പഴന്തമിഴ് പാട്ടിഴയും ‘ ദേവഗാന്ധാരിയില്‍ ജനിച്ച ‘ഹരിചന്ദന മലരിലെ മധുവായ്’ വ്യത്യസ്തഭാവങ്ങള്‍ നല്‍കുന്നവ തന്നെ.

ലഹരി സംഗീതത്തെ വളര്‍ത്തി പിന്നീടുലച്ചു..
മദ്യമെന്ന ലഹരി ആദ്യകാലങ്ങളില്‍ കൂടുതല്‍ മികച്ച രചനകളെ സമ്മാനിച്ചെങ്കിലും പിന്നീട് കലയിലെ സമര്‍പ്പണത്തിന് ഇടിവുണ്ടാക്കിയെന്ന് പലരും വിലയിരുത്തുന്നുണ്ട്. പക്ഷെ അതുല്യപ്രതിഭകളില്‍ വാസനകള്‍ ഒരിക്കലും നശിക്കുന്നില്ല. ആദ്യാവസാന ഗാനങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്നത് എംജിയുടെ മാന്ത്രികസ്പര്‍ശമാണ്.
മണ്‍മറഞ്ഞ അതികായന്മാരോടൊപ്പം 2010 രാധാകൃഷ്ണനെന്ന പേരും 2010അദ്ദേഹത്തിന്റെ മരണത്തോടെ എഴുതിച്ചേര്‍ത്തു സംഗീതലോകം. പക്ഷെ ആ സൂര്യ കിരീടം സംഗീതലോകത്ത് നിന്ന് വീണുടഞ്ഞിട്ടില്ല..

Tags
Show More

Related Articles

Back to top button
Close