KERALANEWS

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചുക്കൊണ്ട് ഉത്തരവായി

തിരുവനന്തപുരം:വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തന്നെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അനുവദിച്ച സമയം ദീര്‍ഘിപ്പിച്ചുക്കൊണ്ട് തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ഉത്തരവായി.
01-01-1999 മുതല്‍ 31-12-2019 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് 28.02.2021വരെ രജിസ്ട്രേഷന്‍ പുതുക്കാം.
രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close