INDIANEWS

എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ മ​നു​ഷ്യ​രി​ലേക്കും

ന്യൂ​ഡ​ൽ​ഹി: എം​ആ​ർ​എ​ൻ​എ കോ​വി​ഡ് വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി. ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ർ​മി​ത വാക്സിൻ ആണ് എംആർഎൻഎ. പു​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ൻ​നോ​വ ക​മ്പ​നി​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.എ​ച്ച്ഡി​ടി ബ​യോ​ടെ​ക്ക് എന്ന യു​എ​സ് ക​മ്പ​നി​യാ​യ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.

പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ എം​ആ​ർ​എ​ൻ​എ (mRNA technology – മെ​സ​ഞ്ച​ർ ആ​ർ​എ​ൻ​എ) ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ക്സി​നാ​ണി​ത്. സാ​ധാ​ര​ണ വാ​ക്‌​സി​നു​ക​ളി​ൽ​ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ‌ ശ​രീ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാറ്റമുണ്ട്.സാ​ധാ​ര​ണ പ​ല വാ​ക്സീ​നു​ക​ളി​ലും പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​ക്കാ​ൻ ചെ​യ്യു​ന്ന​ത് നി​ർ​ജീ​വ​മാ​യ, അ​ല്ലെ​ങ്കി​ൽ ശ​ക്തി​കു​റ​ഞ്ഞ വൈ​റ​സു​ക​ളെ ന​മ്മു​ടെ ശ​രീ​ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ടു​ക​യാ​ണ്. എ​ന്നാ​ൽ എം​ആ​ർ​എ​ൻ​എ വാ​ക്സീ​നു​ക​ൾ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​യി പ്രോ​ട്ടീ​ൻ ഉ​ണ്ടാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു ന​മ്മു​ടെ സ്വ​ന്തം കോ​ശ​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണ് അ​വ ചെ​യ്യു​ന്ന​ത്. ഈ ​പ്ര​തി​ക​ര​ണം ആ​ൻറി ബോ​ഡി​ക​ൾ ശ​രീ​ര​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​ക്കും. ഇ​വ​യാ​ണ് യ​ഥാ​ർ​ഥ വൈ​റ​സ് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റു​മ്പോ​ൾ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close