
കോഴിക്കോട്:എം എം ഹസന് ജമാഅത്തെ ഇസ്ലാമി അമീറിറെ സന്ദര്‍ശിച്ചു. രാഷ്ട്രീയ പ്രാധാന്യമല്ല, സൗഹൃദ സന്ദര്ശനമണ്് ഉദ്ദേശ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനറായ സാഹചര്യത്തില്‍ കണ്ടതാണ്. അതിന് മറ്റു പ്രാധാന്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹസന് പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരിലെ വീട്ടിലെത്തിയാണ് ജമാഅത് അമീര്‍ എം ഐ അബ്ദുള്‍അസീസിനെ ഹസന് സന്ദര്‍ശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെല്‍ഫെയര്‍പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നുണ്ടെന്ന ആരോപണം നില നില്‍ക്കെയാണ് സന്ദര്‍ശനം.