
തിരുവനന്തപുരം:എം എം ഹസന് യുഡിഎഫ് കണ്‍വീനറാകും. ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. ബെന്നി ബഹനാന് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബെന്നി ബഹനാന് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ബെന്നി ബഹനാന് പാര്‍ലമെന്റ് അംഗമായി വിജയിച്ചതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന് വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാന് ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ബെന്നി ബഹനാന് രാജി പ്രഖ്യാപിച്ചത്.