EducationKERALANEWS

എം.ജി. സര്‍വകലാശാല പി.ജി. പ്രവേശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 21 വരെ

കോട്ടയം:മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 21ന് വൈകിട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മെരിറ്റ് സീറ്റിലേക്കും എസ്.സി./എസ്.ടി. എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്‌മെന്റ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഒക്ടോബര്‍ 21ന് വൈകിട്ട് നാലുവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം ലഭിക്കും. ആദ്യ അലോട്ട്‌മെന്റ് നവംബര്‍ അഞ്ചിന് നടക്കും. ഒന്നാംവര്‍ഷ പി.ജി. ക്ലാസുകള്‍ നവംബര്‍ 30ന് ആരംഭിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close