
കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 21നു വൈകിട്ട് നാലിനകം ഓണ്‍ലൈനായി സര്‍വകലാശാല ഫീസടച്ച് സ്ഥിരപ്രവേശനം ഓണ്‍ലൈനായി കണ്‍ഫേം ചെയ്യണം.
പ്രവേശനം ലഭിച്ച കോളജുമായി ബന്ധപ്പെട്ട് നിശ്ചിത കോളജ് ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളില്‍ താല്‍ക്കാലിക പ്രവേശമെടുത്തവരും സ്ഥിരപ്രവേശനമെടുക്കണം. ഒക്ടോബര്‍ 21ന് വൈകിട്ട് നാലിനകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
കോളജുകള്‍ പ്രവേശനം കണ്‍ഫേം ചെയ്തതിന്റെ തെളിവായി ലഭിക്കുന്ന കണ്ഫര്മേഷന് സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കണ്ഫര്മേഷന് സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കില്ല. നാലാം അലോട്ട്മെന്റിനുശേഷം എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ താല്‍ക്കാലിക പ്രവേശനം സാധ്യമാകൂ. മറ്റു വിഭാഗക്കാര്‍ക്ക് നാലാം അലോട്ട്മെന്റിനുശേഷം താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഒക്ടോബര്‍ 22ന് ആരംഭിക്കും.