തിരുവനന്തപുരം:എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പകര്‍പ്പ് പുറത്ത്. 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോണ്‍ടാക്ട് പോയിന്റ് താനെന്ന് മൊഴി പകര്‍പ്പില്‍ പറയുന്നു.
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ സ്വപ്നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓര്‍മയില്ലെന്നും എം ശിവശങ്കര്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിപ്പകര്‍പ്പില്‍ പറയുന്നു.
AD FT