കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യംചെയ്യല്‍ വൈകിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി ശിവശങ്കറെ വിട്ടയച്ചിരുന്നു. ദുബായില്‍നിന്നുള്ള ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച വിവരങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍നിന്ന് ആരാഞ്ഞത്. ശനിയാഴ്ച ചോദിച്ചറിഞ്ഞത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും. അതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
AD FT