KERALANEWS

എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ഫോഴ്സ്മെന്റെടുത്ത കേസില്‍ അറസ്റ്റ് നടപടികള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അന്വേഷണവുമായി പരമാവധി സഹകരിച്ചുവെന്നും, കേസില്‍ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസില്‍ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു ശിവശങ്കറിന്റെ നിര്‍ണായക നീക്കം. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close