
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഏഴുദിവസത്തെ എന്‍ഫോഴ്സ് കസ്റ്റഡിയിലേക്കാണ് കോടതി വിട്ടത്. ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. അവധി ദിവസം ആയിരുന്നിട്ടും ജഡ്ജി ഓഫിസില്‍ എത്തി.രാവിലെ ശിവശങ്കര്‍ പ്രഭാത ഭക്ഷണം കഴിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ ശിവശങ്കറിന് ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയില്ല.