Breaking NewsKERALANEWSTop News

എം ശിവശങ്കർ തിരികെ സർവീസിലേക്കോ? തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ‌എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക. സ്വർണക്കടത്ത് വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഒരു വർഷമായി സർക്കാർ സർവീസിന് പുറത്ത് നിൽക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.

ഐഎഎസ് ഉദ്യോഗസ്ഥനെ തുടർന്നും ദീർഘനാളത്തേക്ക് സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും മന്ത്രിസഭായോഗം വിലയിരുത്തും. കൊവിഡ് മരണപട്ടികയിലുയർന്ന വിവാദവും, സുപ്രീംകോടതി നിർദേശത്തിന്റെ തുടർനടപടികളും ചർച്ച ചെയ്തേക്കും. മരണ പട്ടികയിലെ പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close