KERALANEWSTop News

എം. സി കമറുദ്ദീൻ എം.എൽ.എയെ പിന്തുണച്ച് മുസ്ലിം ലീഗ്, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം

കോഴിക്കോട്‌:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടിയില്ല. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി.കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം. കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുനമാനം. അതേസമയം കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

ചന്ദേര, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്. ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ മൊഴി നല്‍കി. ”സ്ഥാപനം നഷ്ടത്തിലാണെന്ന കാര്യം മാനേജിങ് ഡയറക്ടറും മറ്റുള്ളവരും മറച്ചു വെച്ചു. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടിൽ ബന്ധമില്ലെന്നും എം.സി കമറുദ്ദീൻ മൊഴി നൽകി”.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close