KERALANEWS

എഎന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനമില്ല,16 വകുപ്പുളിലെ നിയമനങ്ങള്‍ സര്‍വ്വകലാശാല അംഗീകരിച്ചു

കോഴിക്കോട്:കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന നിയമനത്തില്‍ എഎന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനമില്ല.16 വകുപ്പുളിലെ നിയമനങ്ങള്‍ സര്‍വ്വകലാശാല അംഗീകരിച്ചു.എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയുടെ പേര് ലിസ്റ്റിലില്ല.16 വകുപ്പുളിലെ 43 ഉദ്യോഗാര്‍ത്ഥികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.സര്‍വ്വകലാശാല പഠന വകുപ്പുകളിലെ അധ്യാപക തസ്തിക അഭിമുഖം നടത്തിയതില്‍ കൃതിമമുണ്ടെന്ന് സിന്റിക്കേറ്റിന് പരാതി നല്‍കിയിരുന്നു.ഉദ്യോഗാര്‍ത്ഥി ആയിരുന്ന എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ റിസര്‍ച്ച് ഗൈഡ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെട്ടു എന്നായിരുന്നു പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിടെ തൃശ്ശൂര്‍ ജോണ്‍ മത്തായ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്സ് വകുപ്പിലേക്ക് ഈ മാസം 21 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് അഭിമുഖം നടന്നത്.

ഇക്കണൊമിക്സ് വിഷയ വിദഗ്ദനായി സമിതിയിലുണ്ടായിരുന്ന പ്രഫസറുടെ കീഴില്‍ ഗവേഷണം നടത്തിയയാളും അഭിമുഖത്തിനുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ പ്രഫസര്‍ ശ്രമിക്കുന്നെന്ന് കാണിച്ചാണ് 20 ഉദ്യോഗാര്‍ത്ഥികള്‍ സിന്റിക്കറ്റിന് പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close