KERALANEWS

എഐസിസി സംഘത്തിന് മുന്നില്‍ പരാതിയുടെ പരമ്പര, പരസ്പരം പഴിചാരി നേതാക്കള്‍

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാനും നിയസഭ തെരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും എഐസിസി അയച്ച പ്രതിനിധി സംഘത്തിന് മുന്നില്‍ നേതൃനിരയെക്കുറിച്ച് പരാതികളുമായി ഒരു വിഭാഗം നേതാക്കള്‍. ഗ്രൂപ്പുകള്‍ക്കെതിരെ മറു വിഭാഗവും ആക്ഷേപമുന്നയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതം വയ്പാണ് നടന്നതെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ എംപിമാര്‍ എന്നിവരില്‍ നിന്നും സംഘം വിശദാംശങ്ങള്‍ തേടും.

അതേസമയം നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനതലത്തില്‍ തിരുത്തലുണ്ടാകണമെന്നായിരുന്നു ആദ്യം സംസാരിച്ച കെ സി ജോസഫ് ആവശ്യപ്പെട്ടത്. പാര്‍ട്ടി നേതൃത്വത്തിന്റ പരാജയമാണ് തോല്‍വിക്ക് കാരണമെന്ന് ഗ്രൂപ്പ് നേതാക്കള്‍ വാദിക്കുമ്പോള്‍ ഗ്രൂപ്പ് കളിയാണ് പാര്‍ട്ടിയെ ഈ സ്ഥിതിയിലെത്തിച്ചതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വാദം. തോല്‍വിയുടെ ഉത്തരവാദിത്ത ത്വത്തില്‍ നിന്ന് ഡി സി സികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ സംഘത്തെ കണ്ടിരുന്നു. പാര്‍ട്ടിയിലെ പരാതികള്‍ കേട്ട ശേഷം ഘടക കക്ഷികളുമായി സംഘം ചര്‍ച്ച നടത്തും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close