KERALANEWS

എകെജി സെൻററിലെ വിജയാഘോഷം; ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘനമെന്ന് പരാതി

തിരുവനന്തപുരം: എകെജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ പരാതി നൽകി കോൺഗ്രസ്സ് നേതാവ്. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. ജില്ലാ കളക്ടർ റത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഘടകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകി വിജയം ആഘോഷിക്കുന്ന ചിത്രമാണ് പരാതിക്ക് അടിസ്ഥാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close