Election 2021KERALATop News

“എക്സിറ് പോൾ ഫലങ്ങൾ പരിഹാസ്യം” യു.ഡി.എഫിന് ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനുമായ ഉമ്മൻ ചാണ്ടി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണെന്നും ജനാധിപത്യ ബോധ്യമുള്ള സമൂഹത്തെ പരിഹസിക്കുന്നതാണ് അശാസ്ത്രീയ സര്‍വേകള്‍ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണ്ണ രൂപം :

“യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.
ഇപ്പോൾ പുറത്തുവരുന്ന “എക്സിറ്റ് പോൾ ” ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ.
തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും .
നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച …”

https://www.facebook.com/oommenchandy.official/posts/10158213286171404

കഴിഞ്ഞ ദിവസം നടന്ന പ്രധാന മാധ്യമങ്ങളുടെ എക്സിറ് പോൾ ഫലങ്ങൾ എൽഡിഎഫിന് തുടർഭരണ സാധ്യത ഉണ്ടെന്ന് വിധിയെഴുതിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close