KERALANEWS

എഗ്രിമെന്റ് എഴുതി വാഹനം വാങ്ങി പണവും വാഹനവും തിരികെ നൽകാതെ വഞ്ചന; വാഹന തിരിമറി തട്ടിപ്പു കേസുകളിലെ പ്രതി പിടിയിൽ

ദേവരാജ് പി.എസ്

തൃശൂർ: മണ്ണുത്തി, തൃശ്ശൂർ ടൗൺ ഈസ്റ്റ്, ഒല്ലൂർ, കോട്ടയം തൃക്കുടിത്താനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന തിരിമറി കേസുകളിൽ പ്രതിയെ മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ഷാഡോ പോലീസും ചേർന്ന് പിടികൂടി. മണ്ണുത്തി ചിറക്കേക്കോട് കാട്ടുവിള വീട്ടിൽ ജെയ്സൻ(41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പല വ്യക്തികളിൽ നിന്നും എഗ്രിമെൻറ് പ്രകാരം വാഹനം വാങ്ങി ബാങ്കിൽ അടക്കാനുള്ള തുക അടച്ചുകൊള്ളാമെന്നും അല്ലെങ്കിൽ വാഹനം മറിച്ച് വിറ്റ് ആയതിൻ്റെ തുക നൽകി കൊള്ളാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വാഹനമോ, തുകയോ കൊടുക്കാതെ ഉടമകളെ വഞ്ചിക്കുകയാണ് പ്രതി ചെയ്തു കൊണ്ടിരുന്നത്.

പലസ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി ഡിസിആർബി അസിസ്റ്റൻ്റ് പോലീസ്
കമ്മീഷണറായ ബിജോ അലക്സാണ്ടർ, ഒല്ലൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ദേവദാസ് എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് സബ് ഇൻസ്പെറ്റർമാരായ ഗ്ലാഡ്സ്റ്റൻ, സുവൃതകുമാർ, റാഫി, ഗോപാലകൃഷ്ണൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ, പഴനിസ്വാമി, ലിജേഷ്, വിപിൻ എന്നിവരും മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാർ,സബ്ബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ , അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ ശശി, ജോൺസൻ എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close