Breaking NewsINDIANEWS

എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു, ഉത്തരേന്ത്യയിൽ പെട്രോൾ വില 100 കടന്നു

തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപക്കടുത്തെത്തി. തിരുവനന്തപുരത്ത് 90 രൂപക്ക് മുകളിലാണ് പെട്രോൾ വില.

ഇതോടെ ഉത്തരേന്ത്യയിലെ വിദൂര ​ഗ്രാമങ്ങളിൽ പെട്രോൾ വില 100 കടന്നു.മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീ​ഗം​ഗാ ന​ഗറിൽ പെട്രോൾ വില നൂറിലെത്തി. വർധിപ്പിച്ച പാചകവാതക വിലയും ഇന്ന് നിലവിൽ വന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും കൊച്ചിയിൽ 776 രൂപയുമാണ് വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close