KERALANEWSTrending

എട്ട് വയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ എട്ട് വയസുകാരനെ വയറും പാദങ്ങളും ചട്ടുകംവച്ച് പൊള്ളിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പഠിക്കാത്തതിന്റെ പേരിലാണ് ഇയാള്‍ കുട്ടിയുടെ വയറും പാദങ്ങളും ചട്ടുകംവച്ച് പൊള്ളിച്ചത്. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കേതില്‍ ശ്രീകുമാറിനെ (31) ആണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 30-നാണ് സംഭവം. ശ്രീകുമാര്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ട് പുറത്തേക്കു പോയി. വൈകീട്ട് തിരികെ വന്ന് പഠിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ പഠിച്ചില്ലെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് ചട്ടുകം ചൂടാക്കി കുട്ടിയുടെ കാലില്‍ വയ്ക്കുകയായിരുന്നു. അമ്മ പറഞ്ഞതോടെയാണ് വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈല്‍ഡ് വെല്‍ഫെയറിനെയും പൊലീസിനെയും അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പൊലീസ് അറസ്റ്റു ചെയ്യുതു. മുന്‍പ് മൂന്ന് തവണ ഇയാള്‍ കുട്ടിയെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close