INDIANEWSTop News

എണ്‍പത്തിയഞ്ചാം ദിവസവും സമരം കടുപ്പിച്ച് കര്‍ഷകര്‍,ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം

ന്യുഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക്.ഈ സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് ഉച്ചക്ക് 12 മുതല്‍ 4 വരെ നടത്തും. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്രെയിന്‍ തടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിശ രവിയുടെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ ദിശ രവിയെ കോടതി അനുവദിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും. നികിത ജേക്കബിനും ശാന്തുനു മുളുകിനും ഇടക്കാല സംരക്ഷണം നല്‍കിയത് ദിശ രവിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close