INDIANEWS

എണ്‍പത് ശതമാനം ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തയാറായി വിപ്രോ

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രോ തങ്ങളുടെ എണ്‍പത് ശതമാനം ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തയാറാകുന്നു.വര്‍ദ്ധനവ് ജനുവരി ഒന്നിന് നടപ്പിലാക്കാന്‍ തീരുമാനമായി.കൊവിഡ് പ്രതിസന്ധിയില്‍ പോലും കമ്പനിയുടെ വളര്‍ച്ചയ്ക്കായി പോരാടിയവര്‍ക്കുള്ള പ്രതിഫലമായാണ് ശമ്പളം കൂട്ടുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്ക് പ്രമോഷനുകളും നല്‍കും.

ഓഫ്ഷോര്‍ ജീവനക്കാര്‍ക്ക് 6-8% വരെയും, ഓണ്‍സൈറ്റ് ജീവനക്കാര്‍ക്ക് 3-4% വരെയും വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊവിഡ് മൂലം മിക്ക കമ്പനികളുടെയും ശമ്പള വര്‍ദ്ധനവ് താളം തെറ്റി. വിപ്രോയുടെ ജീവനക്കാരുടെ ശമ്പളത്തിലുള്ള വാര്‍ഷിക വര്‍ദ്ധനവ് സാധാരണയായി ജൂണ്‍ മുതലാണ് പ്രാബല്യത്തില്‍ വരാറ്.

ജൂനിയര്‍ ബി 3 കാറ്റഗറിയോ, അതിന് താഴെയോ വരുന്ന യോഗ്യരായ ജീവനക്കാരുടെ ശമ്പളമാണ് ജനുവരി ഒന്നുമുതല്‍ കൂട്ടുന്നത്. 1.8 ലക്ഷം ജീവനക്കാരില്‍ 80% പേരും ബി 3 യിലാണ് ഉള്‍പ്പെടുന്നത്. മിഡ് ലെവലിലുള്ള (സി 1 ബാന്‍ഡിലും അതിന് മുകളിലും) യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ ശമ്പള വര്‍ദ്ധനവ് ലഭിച്ചേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close