KERALANEWSTop News

എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ തയ്യാറായിരുന്നു; അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്ന്; ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്; തുണി സഞ്ചിയിൽ കൊണ്ടുവന്ന പണത്തിന് മുകളിൽ ചെറുപഴം

കണ്ണൂർ: കൊടകര കുഴൽപ്പണക്കേസ് മുതൽ തന്നെ രാഷ്ട്രിയമായി നിരവധി ആകോപണങ്ങൾ നേരിടുകയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.കുഴൽപ്പണക്കേസിന് തൊട്ടി പിന്നാലെ വന്ന സി കെ ജാനുവിന് പണം കൈമാറിയ കേസിലും സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു.സി കെ ജാനുവും സുരേന്ദ്രനും ഈ ആരോപണം നിഷേധിച്ചപ്പോൽ കേസിന് കൂടുതൽ ശക്തി പകരുന്ന തെളിവുകളുമായി ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് രം​ഗത്തെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം അവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ആണ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തി. കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോൺസംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവർ പറഞ്ഞു.

പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറയുന്നു.

തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു’പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ കെ.സുരേന്ദ്രന്‍ ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുല്‍ത്താന്‍ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനും പറഞ്ഞു. എന്നാല്‍ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോള്‍, ബാലുശ്ശേരി തരാന്‍ പറ്റില്ല. അവിടെ ചില പ്രശ്‌നങ്ങളുണ്ട്. സുല്‍ത്താന്‍ബത്തേരിയില്‍ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാര്‍ട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാല്‍ എല്ലാ സന്നാഹത്തിന്റേയും എതിര്‍പ്പാണ് ബത്തേരിയില്‍ നിന്ന് നേരിട്ടത്.സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതല്‍ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തില്‍ വോട്ട് കുറഞ്ഞതില്‍ സന്തോഷിക്കുന്ന ഏക സ്ഥാനാര്‍ഥി സി.കെ.ജാനുവാണ്.എത്ര വേണമെങ്കിലും പണം തരാന്‍ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങള്‍ പറഞ്ഞോളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊപ്പം നിന്നാല്‍ കൂടുതല്‍ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാന്‍ പാര്‍ട്ടി എന്നെയാണ് ഏല്‍പ്പിച്ചത്’പ്രസീത പറഞ്ഞു.

 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്ന തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് കൊടകരക്കുഴല്‍പ്പണകേസ് കാലുടക്കിയതും നിലംപതിച്ചതും വളരെ വേഗത്തിലായിരുന്നു.കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുമ്പോള്‍ ബിജെപി എന്നൊരു പാര്‍ട്ടി ഇനി കേരളത്തില്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നടക്കുന്നത്.കടുത്ത ഗ്രൂപ്പുവഴക്കില്‍ പൊട്ടിത്തെറിയുടെ വക്കിലുള്ള പാര്‍ട്ടിയില്‍, കുഴല്‍പ്പണ ഇടപാടും വന്നുപെട്ടതോടെ തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി കേന്ദ്ര ഭരണകക്ഷി.

കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഒരു ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞടങ്ങിയത്. പണമിറക്കിയും അപവാദം പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാമെന്ന് ഇവര്‍ കരുതിയപ്പോള്‍ അണികളോ മുതിര്‍ന്ന നേതാക്കളോ കൂട്ടുനിന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുക്കുമെന്നുവരെ സുരേന്ദ്രന്‍ പരസ്യമായി പറഞ്ഞത് കുമിഞ്ഞ് കൂടിയ കള്ളപ്പണത്തിന്റെ ബലത്തിലായിരുന്നു.കൊടകര കുഴല്‍പ്പണക്കടത്തുകേസില്‍ സംസ്ഥാന ഉന്നത നേതാക്കളുടെ പങ്കും നാള്‍ക്കുനാള്‍ പുറത്തുവരികയാണ്. പിടിയിലായവര്‍ തമ്മില്‍ നടത്തിയ കുഴല്‍പ്പണക്കടത്താണ് നടന്നതെന്നും പാര്‍ട്ടിക്ക് അതില്‍ ബന്ധമില്ലെന്ന് വരുത്താനുമായിരുന്നു കെ സുരേന്ദ്രനും കൂട്ടരും നടത്തിയ ശ്രമം. കേന്ദ്രമന്ത്രിയുടെ കൂടി ഒത്താശയോടെ നടന്ന ഈ നീക്കം പൊളിച്ചത് ഡിജിറ്റല്‍ തെളിവുകളും പ്രതികളുടെ പരസ്പര ബന്ധമില്ലാത്ത മൊഴികളുമാണ്. ബിജെപിയുടെ തന്നെ വിവിധ ഗ്രൂപ്പുകള്‍ കുഴല്‍പ്പണ കേസിന്റെ പേരില്‍ ഏറ്റുമുട്ടുകയും ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും കൂടി ചെയ്തതോടെ സംഭവങ്ങള്‍ കൈയില്‍നിന്ന് പോയി.സംസ്ഥാന ബിജെപിയിലെ പണമിടപാടുകള്‍ മുഴുവന്‍ നടത്തിയത് സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി എം ഗണേഷും അറിഞ്ഞാണെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചു. സി കെ ജാനുവിന് പണം കൈമാറിയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമെത്തി. ‘തല പുറത്ത് കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലായി’ എന്നാണ് മുതിര്‍ന്ന ഒരു ബിജെപി നേതാവ് പാര്‍ടിയുടെ അവസ്ഥയെ വിശേഷിപ്പിച്ചത്. പാര്‍ടി ഇത്ര ഗുരുതരമായ പ്രതിസന്ധിയിലെത്തിയിട്ടും സംസ്ഥാന പ്രസിഡന്റിനെയോ കേന്ദ്ര മന്ത്രിയെയോ ന്യായീകരിക്കാനോ സഹായിക്കാനോ മറ്റ് നേതാക്കളാരും രംഗത്ത് എത്തിയില്ലെന്നതും ശ്രദ്ധേയം.

സംസ്ഥാനത്തെ 31 ലക്ഷം പേര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരായ മറുപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് വോട്ടുകളും അം?ഗത്വവും സംബന്ധിച്ച കണക്ക്. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.

140 നിയോജകമണ്ഡലങ്ങളില്‍നിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായി തയ്യാറാക്കിയത്. ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും സ്ഥാനാര്‍ഥിത്വം വീതിച്ചു നല്‍കുകയാണുണ്ടായതെന്ന ആരോപണം ഉയരുമ്പോള്‍ തന്നെ സംഘടനയുടെ കരുത്തരായ നോതാക്കളുടെ കഴുത്തില്‍ പിടിമുറുക്കുകയാണ് കേന്ദ്ര നേതൃത്വത്തില്‍നിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തില്‍ കാണിച്ച വിവേചനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close