KERALANEWS

എനിക്ക് ചെയ്യാന്‍ പറ്റാത്തതാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടുന്ന മൂവര്‍സംഘം ചെയ്തത് സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസിറ്റര്‍ ജെസ്മി. ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തത് ശരിയാണ.് സ്ത്രീകളില്‍ പലരും മനസ്സില്‍ ചെയ്ത കാര്യമാണ് ഇവര്‍ മൂവരും ധൈര്യത്തോടെ അവിടെപോയി ചെയ്തത്. സ്ത്രീയെ അടിക്കുന്നതും തെറി പറയുന്നതുമൊന്നും നമ്മുടെ സംസ്‌കാരത്തില്‍ കണ്ടിട്ടുള്ളതല്ല. പക്ഷേ,പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ വേണം. അത് ചിലപ്പോള്‍ ഇങ്ങനെയും ആകാം. കാരണം,സ്ത്രികള്‍ തെറിപറയാന്‍ പാടില്ല, അടിക്കാന്‍ പാടില്ല എന്നതിനോട് എനിക്ക് യോജിപ്പില്ല.നമ്മുടെ നാട്ടില്‍ നീതിന്യായ വ്യവസ്ഥയില്ലേ എന്നു ചോദിക്കുന്നവരെ എനിക്ക് ഓര്‍മിപ്പിക്കാനുള്ളത് അവര്‍ ആ മാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍ അവരെ അവിടെ നിന്ന് പറഞ്ഞുവിടുകയാണ് ചെയ്തത് എന്നാണ്. നീതിന്യായ വ്യവസ്ഥയില്‍ ഒരു സ്ത്രീക്ക് നീതി ലഭിക്കണമെങ്കില്‍ വളരെക്കാലം കാത്തിരിക്കുകയും പണം മുടക്കുകയും വേണം. അതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. തെറിപറയുന്ന പുരുഷന് തെറി പറയുന്ന സ്ത്രി ഉണ്ടെങ്കിലേ കാര്യമുള്ളു. അളം മുട്ടിയാല്‍ ചേരയും കടിക്കും.സ്ത്രീകളുടെ ധൈര്യമില്ലായ്മയാണ് പുരുഷന്‍മാര്‍ ചോദ്യം ചെയ്യുന്നത്. പലര്‍ക്കും മുന്നറിയിപ്പാണ് സംഭവമെന്നും സിസ്റ്റര്‍ അഭിപ്രായപ്പെട്ടു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close