INDIATop News

എന്താണ് ഇ ഐ എ ?

ദീപ പ്രദീപ്

ദുരന്തങ്ങളും ദുരിതങ്ങളും അനുനിമിഷം un heവർധിച്ചുവരുന്ന ചുറ്റുപാടിൽ പ്രതിഷേധത്തിൻറെ ഒരു തീ ആളിക്കത്തുകയാണ് ഈ ഐഎ യിലൂടെ.പ്രകൃതിയെക്കുറിച്ചും അവനവന്റെ നിലനിൽപ്പിനെക്കുറിച്ചും മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ EIA ക്ക് എതിരായി പ്രകടമാകുന്ന പ്രതിഷേധങ്ങൾ.
ഇനി എന്താണ് EIA എന്ന് നോക്കാം:
1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽവരുന്നത്. ഈ നിയമം അനുസരിച്ച് വ്യവസായ ശാലകളും സംരഭങ്ങളും മറ്റും പാരിസ്ഥിതിക നിയമം അനുസരിച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കൂ .1986 പരിസ്ഥിതി മലിനീകരണത്തിന് എതിരായി ഒരു നിയമം രൂപപ്പെടുകയും ആ നിയമത്തിന്‌ കീഴിൽ 1994 ൽ ആദ്യമായി ഇന്ത്യ EIAയെ അംഗീകരിക്കുകയും ചെയ്തു.ഈ നിയമത്തിന് പിന്നീട്2006 ൽ ഭേദഗതിയുണ്ടായി.
ഈ നിയമം അനുസരിച്ച് അനുസരിച്ച് ച ച്ച എൻവിയോൺമെൻറ് ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഒരു പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളൂ ഉള്ളൂ. ഒരു വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചുറ്റുപാടും താമസിക്കുന്ന മനുഷ്യൻ, പ്രകൃതിക്ക് നേരിടാവുന്ന പ്രശ്നങ്ങൾ എന്നിവയെപ്പറ്റി പഠനം നടത്തുന്നു. അതിനു ശേഷം മാത്രമാണ് ആ പദ്ധതിക്ക് എൻവിയോൺമെൻറ് ക്ലിയറൻസ് നൽകിയിരുന്നത്. എന്നാൽ 2020ൽ വരുത്തുന്ന ഭേദഗതി അനുസരിച്ച് ഒരു വ്യവസായ സ്ഥാപനമോ പദ്ധതിയോ ആരംഭിക്കുന്നതിന് മുമ്പ് എൻവിയോൺമെന്റൽ ക്ലിയറൻസിന്റെ ആവശ്യമില്ല. സ്ഥാപനം ആരംഭിച്ച ശേഷം മാത്രം ക്ലിയറൻസിന് ഇന്ന് അപേക്ഷിച്ചാൽ മതി. നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ ലഘൂകരിക്കാൻ ഒരുങ്ങുമ്പോൾ നിയമങ്ങളുടെ കെട്ടുപാടുകളില്ലാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള അനുമതി കൂടിയാണ് ലഭിക്കുന്നത്.
രാജ്യത്ത് ആരംഭിക്കുന്ന പദ്ധതികൾക്ക് അംഗീകാരം നൽകാൻ മുമ്പ് കേന്ദ്രസർക്കാരിന് മാത്രമുണ്ടായിരുന്ന അധികാരത്തെ ഇപ്പോൾ ചില പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാനത്തിനും അധികാരം നൽകിയിരിക്കുകയാണ്. ഇ ഐ എ 2020ൽ ഉൾപ്പെടുത്തിയ ബി2 വിഭാഗത്തിലാണ് സംസ്ഥാനങ്ങളുടെ അധികാരം ഉൾപ്പെടുക. ഇതിൽ നാൽപ്പതിലധികം പദ്ധതികളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവക്കൊന്നും ക്ലിയറൻസിന്റെ ആവശ്യം വേണ്ടെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. മുമ്പ് പ്രാദേശിക ഭാഷയിൽ എല്ലാം ലഭിച്ചിരുന്ന വിജ്ഞാപനം ഇപ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ആണ് പുറപ്പെടുവിക്കുന്നത്. വിരുദ്ധതകളുടെ ആദ്യ അടയാളപ്പെടുത്തൽ ഇവിടെ തുടങ്ങുന്നു.

EIA 2020 പുതിയ നീക്കങ്ങൾ:

  1. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം
  2. 20,000 സ്ക്വയർഫീറ്റിനും അതിന് മുകളിലും ചുറ്റളവുള്ള കെട്ടിടങ്ങൾ ക്ലിയറൻസീനായി അപേക്ഷിക്കേണ്ടത് ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് ഈ ഐ എ 2020 150000 സ്ക്വയർഫീറ്റ് കൂടുതലുള്ള കെട്ടിടങ്ങൾക്കും മാത്രം ക്ലിയറൻസിനുള്ള അനുമതി നേടിയാൽ മതിയെന്ന പുതിയ വിജ്ഞാപനം കൊണ്ടുവന്നു.
  3. ലോഹ സംസ്കരണ യൂണിറ്റിന് 30000 ടൺ ആയിരുന്ന പരിധി ഒരു ലക്ഷം ആക്കി ഉയർത്തി.
  4. ജലസേചന പദ്ധതികൾ 2000 ഹെക്ടർ മുതൽ 50,000 ഹെക്ടർ വരെ എന്നത് 10,000 മുതൽ 50,000 ഹെക്ടർ വരെ .
  5. ലോഹസംസ്കരണ യൂണിറ്റിന് 30000 ടൺ ആയിരുന്ന പരിധിയെ 100000 ടണ്ണാക്കി
    ഇവയാണ് ഈ ഐ എ 2020 വർദ്ധിപ്പിച്ചിരിക്കുന്ന ഇളവുകളിൽ ചിലത്.

ഒരു പദ്ധതി ആരംഭിച്ചാൽ ഉണ്ടാകുന്ന പൊതു ജനങ്ങളുടെ ആശങ്കകൾ അവർക്ക് പങ്കുവയ്ക്കാൻ നിലവിൽ 30 ദിവസമാണ് അനുവദിക്കുക. എന്നാൽ ഈ ഐ എ 2020ന്റെ കാര്യത്തിൽ അത് 20 ദിവസം മാത്രമായി ചുരുക്കി ഇരിക്കുകയാണ്. സാധാരണ ജനങ്ങളെയാണ് ഈ പുതിയ ഭേദഗതി വളരെ ആഴത്തിൽ ബാധിക്കുക. കാടിനെയും യും കടലിനെയും ആശ്രയിച്ചു ജീവിക്കുന്നവർക്ക് അ തങ്ങളുടെ ജീവിതത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന നിയമത്തെ അറിയാനും ഞാനും അതിനെതിരെ പ്രതികരിക്കാനും അവസരം ഇല്ലാതാക്കുന്നത് പൊതുജനത്തെ പൂർണ്ണമായും ഇതിൽനിന്ന് അകറ്റി നിർത്തുന്നതിന്റെ ഭാഗമാണ്.
വരും തലമുറയെ കൂടി ഇല്ലാതാക്കുന്ന നിയമത്തിൻറെ കരട് മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കരട് നിയമത്തിനെതിരെയുള്ള നമ്മുടെ പ്രതിഷേധങ്ങൾ അറിയിക്കാനുള്ള അവസരം ഓഗസ്റ്റ് 11ന് അവസാനിക്കുകയാണ്. ബോധ്യങ്ങളുടെയും പ്രതികരണങ്ങളുടെയും ഉറച്ച ശബ്ദമാണ് ഇന്ന് ഇന്ന് സൈബർ ഇടങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

Tags
Show More

Related Articles

Back to top button
Close