INDIA

എന്താണ് എന്‍.ഐ.എ ?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുന്നു.
കേരളം ഏറെ ആകാംക്ഷയോടെ ചര്‍ച്ചചെയ്ത സ്വര്‍ണക്കടത്തുകേസില്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നുകേട്ടതും എന്നാല്‍ മലയാളിക്കത്ര പരിചിതമല്ലാത്തതുമായ ഒരു പേരാണ് എന്‍.ഐ.എ എന്നത് . ശരിക്കും എന്താണ് എന്‍.ഐ.എ ?
ദേശീയ അന്വേഷണ എജന്‍സി സ്ഥാപിച്ച ഒരു സംസ്ഥാന ഏജന്‍സിയാണിത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ തന്നെ ഭീകരത പോലെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കധികാരമുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇതിന്‍റെ രൂപീകരണത്തിന്‍റെ കാര്യത്തില്‍ തീരുമാനമായത്. തുടര്‍ന്നു 2008 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ദേശീയ അന്വേഷണ ഏജന്‍സി നിയമപ്രകാരം ഇത് നിലവില്‍ വന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എയ്ക്കു ഹൈദരാബാദ് , ഗുവാഹത്തി,കൊച്ചി, ലഖ്നൌ, മുംബൈ, കൊല്‍ക്കത്ത, റായ്പൂര്‍, ജമ്മു, എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. ഏജന്‍സി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തിരഞ്ഞെടുത്ത അധികാരമുള്ളത് ആഭ്യന്തര മന്ത്രി അമിത് ഷയ്കാണ്. ഡയറക്ടര്‍ ജനറല്‍ ഐ‌പി‌എസ് ഉദ്യോഗസ്ഥനായ വൈ.സി മോദി.

അധികാര പരിധി
കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനും പ്രോസിക്യൂട് ചെയ്യുന്നതിനും ഇവര്‍ക്കധികാരമുണ്ട്. ഒരു കേസിന്‍റെ അന്വേഷണം ഇവര്‍ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാം. എന്‍.ഐ‌എ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകളാണ് ഇവര്‍ ഏറ്റെടുക്കുക.

എന്‍.ഐ‌എ കോടതികള്‍

എന്‍‌ഐ‌എ ആക്ടിലുള്ള 11, 22 എന്നീ സെക്ഷനുകള്‍ പ്രകാരം ഏറ്റെടുക്കുന്ന കേസുകള്‍ക്കായി ഒരു പ്രത്യേക കോടതികള്‍ നിലവിലുണ്ട്. കേന്ദ്രസര്‍ക്കാരിനാണ് ഈ കോടതികളുടെ ഭരണച്ചുമതല. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഒരു ജഡ്ജിയാകും ഇവിടെ അധ്യക്ഷത വഹിക്കുക. ഒപ്പം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം കേസുകള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള കോടതികളിലേക്ക് മാറ്റാന്‍ സുപ്രീം കോടതിക്ക് അധികാരവുമുണ്ട്.

എന്‍‌ഐ‌എ കൈകാര്യം ചെയ്ത പ്രശസ്തമായ കേസുകള്‍

• 2012ല്‍ ഇന്‍റര്‍പോളിന്‍റെയും ,സൌദി ഇന്‍റലിജന്‍സിന്‍റെയും സഹായത്തോടെ അബു ജൂണ്ടാല്‍ , ഫാഹിസ് മുഹമ്മദ് എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു.
• ഇന്ത്യന്‍ മുജാഹിദീന്‍റെ കീഴില്‍ രാജ്യത്തുടനീളം തീവ്രവാദപ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ് സിദ്ദിബപ്പ, യാസീന്‍ ഭദ്കല്‍ അസദ്ദുള്ള അക്തര്‍ എന്നിവരെ 2013ല്‍ അറസ്റ്റ് ചെയ്തു
• ജമാ അത് –ഉല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും 20 ല്‍ അധികം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
• ജമ്മു- കശ്മീരിലെ ഭീകരതക്കെതിരായ യുദ്ധത്തില്‍ സജീവ സന്നിധ്യമാണിവര്‍.
• ഛത്തീസ്ഗഡിലെ ഉന്നതരെ കൊന്നൊടുക്കിയ ആക്രമണത്തില്‍ പങ്കെടുത്ത നക്സലുകളെ ഇവരാണ് തീരിച്ചറിഞ്ഞത്.

Tags
Show More

Related Articles

Back to top button
Close