TrendingWORLD

എന്താണ് ബ്രീത്ത് വെല്‍ ട്യൂബ്?

മാസ്‌കിന് ബദല്‍ മാര്‍ഗം എന്തെങ്കിലുമുണ്ടോ എന്നൊരു ചിന്ത വന്നാലോ? ബ്രീത്ത് വെല്‍ ട്യൂബ് പരിചയപ്പെടാം വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് പലര്‍ക്കും പുതിയ അറിവായ ബ്രീത്ത് വെല്‍ ട്യൂബിനെ ഒരു ട്വിറ്റെര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ‘മാസ്‌കിനെക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കാന്‍ സൗകര്യപ്രദം’ എന്ന കുറിപ്പും #ഇീൃീിമകിിീ്മശേീി എന്ന ഹാഷ്ടാഗോഡും കൂടെയാണ് ഹര്‍ഷ് ഗോയങ്ക ബ്രീത്ത് വെല്‍ ട്യൂബിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ താമസിക്കുന്ന പാബ്ലോ ബോഗ്ദാനാണ് ബ്രീത്ത് വെല്‍ ട്യൂബിന്റെ പിന്നില്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘കോവിഡ് 19 അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ബ്രീത്ത് വെല്‍ ട്യൂബിന് ആള്‍കാര്‍ തമ്മിലുള്ള സാമൂഹിക ഇടപെടല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും’. കാരണം സംഭാഷണ സമയത്ത് നിങ്ങള്‍ക്ക് മറ്റൊരാളുടെ മുഖം കാണാന്‍ കഴിയും. സുതാര്യമാണ് ബ്രീത്ത് വെല്‍ ട്യൂബ്.

പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചിരിക്കുന്ന ‘ബ്രീത്ത് വെല്‍ ട്യൂബ്’ മാസ്‌കുകളേക്കാള്‍ സുരക്ഷിതമാണെന്ന് പാബ്ലോ വിശ്വസിക്കുന്നു. ഒരാളുടെ തോള്‍ ഭാഗം മുതല്‍ തല മുഴുവനായി മൂടുന്നതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. ബ്രീത്ത് വെല്‍ ട്യൂബ് ധരിച്ചാല്‍ ധരിക്കുന്ന വ്യക്തിക്ക് തന്നെ സ്വന്തം മുഖത്ത് സ്പര്‍ശിക്കാന്‍ പ്രയാസമാണ്. മാസ്‌കുകളേക്കാള്‍ ബ്രീത്ത് വെല്‍ ട്യൂബ് സുരക്ഷിതമാണ് എന്ന് പാബ്ലോ പറയുന്നതിന്റെ അടിസ്ഥാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close