CULTURALTrending

എന്തിനാണ് ഈ മാസം ദൈവം തമ്പുരാൻ നിശ്ചയിച്ചത്? റമദാൻ സന്ദേശവുമായി പാളയം ഇമാം; കൂടുതൽ ജാ​ഗ്രതയോടെ മുന്നേറണമെന്നും ഡോ. വി പി സുഹൈബ് മൗലവി

തിരുവനന്തപുരം: സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും നോമ്പ് കാല വിശുദ്ധിയുടെയും ഓർമ്മകൾ മാനവ രാശിക്ക് നൽകിക്കൊണ്ട് വീണ്ടുമൊരു റംസാൻ കാലം കൂടി വന്നിരിക്കുകയാണ്. കഴി‍ഞ്ഞ റംസാൻ കാലത്ത് കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണം പള്ളികളിലെത്തി നമസ്കാരം നടത്താൻ കഴിയാത്തവർക്ക് ഇത്തവണ അത്തരത്തിൽ കൂടുതൽ പുനരർപ്പിക്കാനുള്ള ഒരു കാലം കൂടിയാണ് വരുന്നത്. ഈ നോമ്പുകാലത്ത് വിശുദ്ധിയുടെ ദിനങ്ങളെ കുറിച്ച് നമുക്ക് പറഞ്ഞുതരുവാൻ നമുക്കൊപ്പം ചേരുന്നത് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയാണ്.

പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയുടെ വാക്കുകളിലേക്ക്..

ബഹുമാന്യരായ സഹോദരങ്ങളെ, സഹോദരിമാരെ, ഏവർക്കും ഹൃദയത്തിൽ നിന്നുള്ള റമദാൻ ആശംസകൾ നേരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വർഷത്തെ റമദാൻ ഒരു ലോക് ഡൗൺ കാലത്താണ് നാം അനുഷ്ടിച്ചത്. അതുകൊണ്ട് തന്നെ പള്ളിയിലൊന്നും വേണ്ടത്ര സജീവമാകാൻ പറ്റാത്ത വല്ലാത്ത സങ്കടകരമായ ഒരു സാഹചര്യമായിരുന്നു അന്ന്. എന്നാൽ, ലോക് ഡൗൺ മാറുകയും പള്ളികളെല്ലാം തുറക്കപ്പെടുകയും ചെയ്ത് ഈ വർഷം നാം റമദാനിലേക്ക് പ്രവേശിക്കുമ്പോഴും കൊറോണയുടെ ഒരു ഭീകരാന്തരീക്ഷം നില നിൽക്കുന്നുണ്ട്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ട് ബാധ്യതയാണ് നിർവഹിക്കാനുള്ളത്. അതിലൊന്ന്, ജാ​ഗ്രതയോട് കൂടി മുന്നേറുക. അതോടൊപ്പം തന്നെ, കഴി‍ഞ്ഞ വർഷത്തെ റമദാന്റെ ചൈതന്യത്തെ വീണ്ടെടുക്കുവാൻ നമുക്ക് സാധ്യമാകണം. വീണ്ടെടുപ്പിന്റെ റമദാൻ കൂടിയാകണം ഈ വർഷത്തെ റമദാൻ. നമുക്ക് കഴിഞ്ഞ വർഷം പള്ളികളിൽ തറാവീഹ് നമസ്കാരത്തിലും അതുപോലെ തന്നെ നിർബന്ധ നമസ്കാരങ്ങളിലും എന്തിനേറെ, ജുമാ നമസ്കാരത്തിനടക്കം പങ്കെടുക്കാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, ഈ വർഷം ജാ​ഗ്രതയോട് കൂടി, സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തന്നെ നമ്മുടെ പള്ളികളിൽ സംഘമിക്കുകയാണ് വേണ്ടത്. ശാരീരിക അകലവും, അതോടൊപ്പം തന്നെ മാസ്കും, ഓരോരുത്തർക്കും പ്രത്യേകമായ മാറ്റുമെല്ലാം കൃത്യമായി ഉപയോ​ഗിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. എന്തിനാണ് ഈ മാസം ദൈവം തമ്പുരാൻ നിശ്ചയിച്ചത്. നോമ്പനുഷ്ടിക്കാൻ വേണ്ടിയാണ് എന്ന് കൃത്യമായ മറുപടി വേദ​ഗ്രന്ഥം വിശുദ്ധ ഖുർ ആൻ നൽകുന്നുണ്ട്.

പാളയം ഇമാം ഡോ. വി പി ശുഹൈബ് മൗലവിയുടെ റംസാൻ സന്ദേശത്തിന്റെ പൂർണരൂപം വീഡിയോയിൽ കാണുക..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close