Movies

എന്തു പ്രഹസമാണ് സല്‍മാനെ……

ദേവേന്ദ്രനാണേല്‍ പോലും അബദ്ധം കാണിച്ചാല്‍ ട്രോളി കളിയാക്കുന്നവരാണ് മലയാളികള്‍. തമാശയില്‍ പൊതിഞ്ഞ വിമര്‍ശനത്തിനു മലയാളിയോളം കഴിവുള്ളവരാരും കാണില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ മലയാളിയുടെ ഈ നര്‍മ ബാണത്തില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല. ട്രോളുകള്‍ക്കിപ്പോള്‍ പാത്രമായിരിക്കുന്നത് ബോളിവുഡിന്റെ പ്രിയ താരം സല്‍മാന്‍ഖാനാണ്. ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ഖാന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇന്നലെ കര്‍ഷകര്‍ക്കു ആദരം അര്‍പ്പിച്ച് താരം ഇട്ട പോസ്റ്റിനു നേരെയാണ് നിരവധി ട്രോളുകള്‍ വരുന്നത്. ചെളി നിറഞ്ഞ ശരീരവുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പം സല്‍മാന്‍ഖാന്‍ എല്ലാ കര്‍ഷകര്‍ക്കും ആദരം എന്ന അടിക്കുറിപ്പും ചേര്‍ത്തിരുന്നു.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. അതില്‍ കൂടുതലും മലയാളികളാണെന്നതാണ് ശ്രദ്ധേയം. എന്തൊരു പ്രഹസനമാണ് സജീ.. ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലിഴഞ്ഞ് എവിടെ പോയി, … തുടങ്ങി നിരവധി മലയാളം കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്.
നേരത്തെ, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ എ.ആര്‍.റഹ്‌മാനെ ‘ശരാശരി’ സംഗീതജ്ഞന്‍ എന്ന് സല്‍മാന്‍ ഖാന്‍ തമാശ രൂപേണ വിളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ കുത്തിപൊക്കിയിരുന്നു. 2014 ലെ ഒരു സ്റ്റേജ് ഷോയുടെ വിഡിയോയിരുന്നു അത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിഡിയോ ആയിരുന്നെങ്കിലും നിരവധി പേരാണ് സല്‍മാന്‍ ഖാനെ ഇതുമായി ബന്ധപ്പെടുത്തി ട്രോളിയത്. ‘നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം എ.ആര്‍.റഹ്‌മാന്‍ ഒരു ആവറേജാണെന്ന്,” സല്‍മാന്‍ ഖാന്‍ പറഞ്ഞു. പിന്നീട് സല്‍മാന്‍ റഹ്‌മാനെ നോക്കി താന്‍ പറഞ്ഞത് ശരിയല്ലേയെന്ന് ചോദിക്കുന്നു. റഹ്‌മാന്‍ തലയാട്ടുന്നു. അതിന് ശേഷം സല്‍മാന്‍ റഹ്‌മാന്റെ കൈപിടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റില്‍ നിന്ന് കൈയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്‌മാനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ റഹ്‌മാന്റെ മറുപടി ‘ആദ്യം സല്‍മാന്‍ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യട്ടെ.. എന്നായിരുന്നു.

Tags
Show More

Related Articles

Back to top button
Close