Breaking NewsKERALANEWSTop News

എന്നാലും ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു യുവതിക്ക് കഴിയുമോ; രേഷ്മയെ ജയിലിനുള്ളിൽ വെച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത തേടി പൊലീസ്

കൊല്ലം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ ജയിലിനുള്ളിൽ വെച്ച് ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. രേഷ്മയ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്യുക. കോവിഡ് നെഗറ്റീവാകുന്നതുവരെയുള്ള 10 ദിവസവും റിവേഴ്‌സ് ക്വാറന്റീനായി ഏഴുദിവസവും ഉള്‍പ്പെടെ 17 ദിവസത്തിനുശേഷമേ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാനാകൂ. 17 ദിവസം കഴിയുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കുമെന്നാണ് സൂചന.

കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന സംഭവത്തില്‍ ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 22-നാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയില്‍ പോസീറ്റീവായതോടെ ഓണ്‍ലൈനായി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെ, റിമാന്‍ഡ് നീട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

വ്യാജ ഐ.ഡി.ഉണ്ടാക്കി രേഷ്മയുടെ ‘കാമുകനായി’ ചാറ്റ് ചെയ്തിരുന്നത് ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത, രേഷ്മയുടെ ബന്ധുക്കള്‍കൂടിയായ ആര്യയും ഗ്രീഷ്മയും ആയിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചാത്തന്നൂര്‍ അസി. പോലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് എ.സി.പി. കഴിഞ്ഞദിവസം അന്വേഷണ നേതൃത്വത്തില്‍നിന്ന് മാറി. പാരിപ്പള്ളി എസ്.എച്ച്.ഒ. ടി.സതികുമാറിനും സ്ഥലംമാറ്റമായെങ്കിലും കേസന്വേഷണം പൂര്‍ത്തിയാകുംവരെ തുടരാന്‍ നിര്‍ദേശം ലഭിച്ചതായാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close