INDIANEWSSocial MediaTop News

“എന്നെ അറസ്റ്റ് ചെയ്യാൻ അവർക്കെന്നല്ല അവരുടെ അച്ഛന്മാർക്കും സാധിക്കില്ല” : ‘അ​റ​സ്റ്റ് രാം​ദേ​വ്’ ട്രെൻഡിങ് ആയതോടെ വെല്ലുവിളിയുമായി ബാബ രാംദേവ്

ന്യു ഡൽഹി: അലോപ്പതി തുടങ്ങിയ ആധുനിക ചികിത്സാ രീതികൾ മണ്ടത്തരമാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ അറസ്റ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്‌തമാവുമ്പോൾ വെല്ലുവിളിയുമായി ബാബ രാംദേവ് രംഗത്തെത്തി. തന്നെ അറസ്റ് ചെയ്യാൻ ആർക്കും കഴിയില്ലെന്നാണ് രാംദേവ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്.

കോൺഗ്രസ്സ് നേതാവ് ഗൗരവ് പണ്ഡി പുറത്തു വിട്ട സൂം മീറ്റിന്റെ വിഡിയോയിലാന്ന് രാംദേവിന്റെ അവകാശവാദം. “ഒരാൾക്കും കഴിയില്ല , തെളിച്ച് പറ‍ഞ്ഞാൽ അവരുടെ അച്ഛന്മാർക്കും കഴിയില്ല, പക്ഷെ, അറസ്റ്റ് രാംദേവ് എന്നൊക്കെ പറഞ്ഞ് അവർ ബഹളം ഉണ്ടാക്കിക്കൊണ്ടിരിക്കും. അവർ ട്രെന്റിന് പിന്നാലെയാണ്, അവരെ അങ്ങനെ വിട്ടേക്കൂ..” എന്നാണ് വീഡിയോയിൽ രാംദേവ് പറയുന്നത്. ഇതിൽ പണ്ഡി അമിത് ഷായെയും നരേന്ദ്ര മോദിയെയും ടാഗും ചെയ്തിട്ടുണ്ട്.

പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഉടമയായ രാംദേവിനെതിരെ കോവിഡ് വാക്സിനേഷനെതിരെ “ഭയം പ്രചരിപ്പിച്ചതിന്” രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഐഎംഎ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന “മാൻ കി ബാത്ത്” എപ്പിസോഡുകളിൽ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെ കുറിച്ച് പറയണമെന്നും അത് മറ്റ് പൊതുവേദികളിലും തുടരണമെന്നും ഡോക്ടർമാരുടെ സംഘം അഭ്യർഥിച്ചിരുന്നു. അതിനു പിന്നാലെയാണ് അലോപ്പതി പോലുള്ള ചികിത്സ രീതികൾ മണ്ടത്തരമാണെന്ന പ്രസ്താവനയുമായി രാംദേവ് രംഗത്തെത്തുന്നത്.

പ്രസ്താവന വിവാദമായതോടെ #ArrestRamdev സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ട്രെൻഡിങ് ലിസ്റ്റിൽ എത്തുകയുമായിരുന്നു. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാംദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. തുടർന്ന് നടന്ന ഒരു ഓൺലൈൻ സംവാദത്തിലാണ് രാംദേവ് ഗവൺമെന്റിന്റെയും സംഘടനകളെയും പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതും. രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശനമാണ് ഇപ്പോൾ ഉയരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close