MoviesNEWS

എന്നോടിത് വേണ്ടായിരുന്നു ആശാനേ’; കൊവിഡ് ഭേദമായപ്പോള്‍ പിന്നാലെ ക്യാൻസർ: അനുഭവം തുറന്ന് പറഞ്ഞ് സിനിമ താരം ശിവാനി

തെന്നിന്ത്യയില്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവാനി ഭായ്. ബാലതാരമായി സിനിമാലോകത്തെത്തിയ ശിവാനി സഹനടിയായി നായികയും ഏറെ സിനിമകള്‍ ചെയ്യ്തിട്ടുണ്ട് ഇപ്പോഴിതാ തനിക്ക് കൊവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാന്‍സര്‍ വന്നുവെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. രോഗാവസ്ഥയെ കുറിച്ച് അറിയിക്കുന്നതോടൊപ്പം പ്രതീക്ഷ പകരുന്ന വാക്കുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.


ഫേസ്ബുക്ക് പോസ്റ്റ്…!

അങ്ങനെ ഞാന്‍ ഏപ്രിലില്‍ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുക്കുന്നത്. കൊറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു ക്യാന്‍സര്‍, ശിവാനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ‘എന്നെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു. ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി’.

ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. 6 എണ്ണം കൂടി ബാക്കിയുണ്ട്. നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്ന
‘മുടി മുഴുവനായും പോകും മുന്‍പ് കുറച്ച് ചിത്രങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി. പിന്നെ ഇത്തവണത്തെ പുതുവര്‍ഷം ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം. എന്നോടിത് വേണ്ടായിരുന്നു ആശാനേ’, ശിവാനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ചെന്നൈ അപ്പോളോ ക്യാന്‍സര്‍ സെന്ററിലാണ് ശിവാനിയുള്ളത്.

മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായെത്തിയ ശിവാനി ശേഷം അണ്ണന്‍തമ്പി, രഹസ്യപോലീസ്, യക്ഷിയും ഞാനും, ചൈന ടൗണ്‍, എന്നും, നിലാവറിയാതെ തുടങ്ങിയ മലയാളം സിനിമകളിലും ആനന്ദം ആരംഭം, നാന്‍ഗ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും ഏതാനും സിനിമകളില്‍ ശിവാനി മുഖം കാണിച്ചിട്ടുണ്ട്. മോഡലും അവതാരകയും കൂടിയാണ് താരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close